ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ ആക്രമണം; പോക്സോ കേസ് പ്രതി ഡ്രൈവറെ ആക്രമിച്ചു; സംഭവം തൃശൂരിൽ

Update: 2025-08-12 12:44 GMT

തൃശൂർ: പൈങ്കിളത്ത് ഓട്ടോറിക്ഷ ഡ്രൈവറെ പോക്സോ കേസ് പ്രതി ആക്രമിച്ചു. പൈങ്കുളം മനക്കൽ തൊടി വീട്ടിൽ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ബാലകൃഷ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

പൈങ്കുളം അയ്യപ്പ എഴുത്തച്ഛൻപടി സെൻ്ററിൽനിന്ന് രാവിലെ 7.50-ന് ഓട്ടോറിക്ഷ വിളിച്ച് പാഞ്ഞാൾ ഭാഗത്തേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. പിന്നിൽനിന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി പെട്ടെന്ന് കഴുത്തിനു മുറിവേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഓട്ടോ ഉടൻ നിർത്തി ഉണ്ണികൃഷ്ണൻ തൊട്ടടുത്തുള്ള വീട്ടിൽ സഹായം തേടി. തുടർന്ന് നാട്ടുകാരാണ് മുറിവേറ്റ ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Tags:    

Similar News