എക്സൈസിനെ കണ്ടതും യുവാവിന്‍റെ അതിരുവിട്ട പ്രവർത്തി; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വൈദ്യ പരിശോധന നടക്കുന്നുവെന്ന് ഡോക്ടർമാർ
കോഴിക്കോട്: രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം വീട്ടിലെത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ഉൾപ്പെട്ട യുവാവ് മെത്തോഫിൻ വിഴുങ്ങി. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈവശം നിന്ന് 0.544 ഗ്രാം മെത്തോഫിൻ പിടിച്ചെടുത്തിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, റഫ്സിൻ ഏകദേശം 0.20 ഗ്രാം മെത്തോഫിൻ വിഴുങ്ങിയതായി സംശയിക്കുന്നു. ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ വിദഗ്ദ്ധ ചികിത്സകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കൽ കോളേജിൽ ഇയാൾ വൈദ്യപരിശോധനയിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിക്കടത്ത് സംഘത്തിലെ കൂടുതൽ കണ്ണികളെക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.