പെട്ടിക്കടയിൽ വെച്ച് ഒമ്പതു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതിഷേധവുമായി നാട്ടുകാർ; പ്രതി ഒളിവിലെന്ന് പോലീസ്; സംഭവം മലപ്പുറത്ത്

Update: 2025-08-12 13:20 GMT

മലപ്പുറം: ഒമ്പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം എന്ന് പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഐക്കരപ്പടി സ്വദേശി മമ്മദിനെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.

മമ്മദിന്‍റെ പെട്ടിക്കടയിൽ വെച്ചാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. പീഡന വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് കുട്ടിയെ മമ്മദ് ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ പെട്ടിക്കട നാട്ടുകാരിൽ ചിലര്‍ അടിച്ചുതകര്‍ത്തു. പെട്ടിക്കടയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന് കുട്ടി മൊഴി നൽകിയത്.

Tags:    

Similar News