കുടുംബത്തിന്റെ മുന്നിൽ വെച്ച് വീട്ടമ്മയെ ആക്രമിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ; സംഭവം ആലപ്പുഴയിൽ

Update: 2025-01-25 12:40 GMT

ആലപ്പുഴ: അയൽക്കാരിയായ വീട്ടമ്മയയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്. പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. ചുനക്കര റിജൂ ഭവനത്തിൽ റിജൂരാജു (42) ആണ് അറസ്റ്റിലായത്.

പ്രതിയായ റിജൂ വീട്ടമ്മയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി ഭർത്താവിന്റെയും മക്കളുടെയും മുമ്പിൽ വെച്ച് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.

പിന്നാലെ ബഹളം കേട്ട് എത്തിയ ഭർത്താവും മകനും തടയാൻ ശ്രമിച്ചപ്പോൾ ഇരുവരെയും ആക്രമിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കരുനാഗപ്പള്ളിയിൽ നിന്നാണ് സിഐ പി കെ മോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Tags:    

Similar News