മൂന്നാറിലെ ഗ്യാപ് റോഡില്‍ വീണ്ടും സാഹസികയാത്ര; കാറിന്റെ വാതിലില്‍ ഇരുന്ന് യാത്ര ചെയ്ത് യുവാവ്: ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍

മൂന്നാറിലെ ഗ്യാപ് റോഡില്‍ വീണ്ടും സാഹസികയാത്ര; ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍

Update: 2024-09-24 04:15 GMT

ഇടുക്കി: മൂന്നാറിലെ ഗ്യാപ് റോഡില്‍ വീണ്ടും യുവാക്കളുടെ സാഹസികയാത്ര. കാറിന്റെ വാതിലിലിരുന്ന് യുവാവ് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാട്ടുകാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.വാടകയ്ക്ക് എടുത്ത കാറിലായിരുന്നു യുവാവിന്റെ ആഭ്യാസപ്രകടനം. ഗ്യാപ്പ് റോഡില്‍ ദേവികുളത്ത് വെച്ചാണ് കാറിന്റെ ഡോറില്‍ കയറിയിരുന്ന് യാത്ര ചെയ്യുന്നത്.

മൂന്നാറില്‍ നിന്നും ഗ്യാപ്പ് റോഡിലാണ് യുവാവിന്റെ അപകടകരമായ യാത്രയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാറില്‍ നിന്ന് മാത്രം നിരവധി അപകട യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതലും ഗ്യാപ്പ് റോഡിലൂടെയുള്ളവയായിരുന്നു. ഈ സംഭവങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. മൂന്നാര്‍ ഭാഗത്ത് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണിപ്പോഴും അപകട യാത്രകള്‍ തുടരുന്നത്.

Tags:    

Similar News