അമ്പലപ്പുഴ പാല്‍പ്പായസത്തിന് ലിറ്ററിന് 240 രൂപയായി ഉയര്‍ന്നു; 2011ന് ശേഷം വിലവര്‍ധിക്കുന്നത് ഇതാദ്യം
By : സ്വന്തം ലേഖകൻ
Update: 2026-02-04 10:44 GMT
ആലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിനു വില വര്‍ധിപ്പിച്ചു. 80 രൂപ വര്‍ധിച്ചതോടെ ലിറ്ററിന് 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില. 2011 ശേഷം ആദ്യമായാണ് പാല്പായസത്തിന്റെ വില തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വര്‍ധിപ്പിക്കുന്നത്.
പാല് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വര്ധിച്ചതോടെയായിരുന്നു പാല്‍പ്പായസത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ 250 ലിറ്റര്‍ പാല്‍പ്പായസമാണ് ക്ഷേത്രത്തില്‍ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 350 ലിറ്റര്‍ വരെയാക്കാനും ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.