പാലക്കാട് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിച്ചു; പരാതിയിൽ കേസെടുത്ത് പോലീസ്

Update: 2026-01-03 09:19 GMT

പാലക്കാട്: കുഴൽമന്ദം നൊച്ചുള്ളിയിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കഴിഞ്ഞ ഒന്നാം തീയതി രാത്രി അഗ്നിക്കിരയായത്. സംഭവത്തിൽ കുഴൽമന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശബരിമല ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മഹേഷ് തന്റെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ കണ്ടത്. വാഹനത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും പോലീസ് കണ്ടെടുത്തു.b

Tags:    

Similar News