വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യം ചെയ്തു: യുവാവ് അറസ്റ്റില്‍
വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യം ചെയ്തു: യുവാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-12-06 04:30 GMT
കോന്നി: വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യം ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് അള്ളുങ്കല്‍ ഷിനുഭവനില്‍ ഷിജിന് ബാബു (28) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇടപെട്ട് പ്രതിയെ തടഞ്ഞു വച്ച് പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. ഷൈജു, എസ്.സി.പി.ഓമാരായ അനീഷ്, സുബിന് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. 2020 ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസിലും ഇയാള്‍ പ്രതിയാണ്.