സാമ്പത്തിക സഹായം കുറഞ്ഞുപോയതെന്ന് ആക്ഷേപം; വൈദികനെ കുത്തി പരുക്കേല്‍പ്പിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍

സാമ്പത്തിക സഹായം കുറഞ്ഞുപോയതെന്ന് ആക്ഷേപം

Update: 2025-06-14 08:24 GMT

കണ്ണൂര്‍: കണ്ണൂരില്‍ ബിഷപ് ഹൗസില്‍ കയറി വൈദികനെ കുത്തി പരുക്കേല്‍പ്പിച്ചു. സാമ്പത്തിക സഹായം ചോദിച്ചെത്തിയ യാളാണ് അഡ്മിനിട്രേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. വൈദികന്‍ നല്‍കിയ സഹായമായി നല്‍കിയ തുക കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി ഉപയോഗിച്ചായിരുന്നു ഇയാള്‍ വൈദികനെ ആക്രമിച്ചത്.

തനിക്ക് സുഖമില്ലാത്ത ആളാണെന്നും അതിനാല്‍ സഹായിക്കണം എന്നും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വൈദികന്‍ 1000 രൂപ സാമ്പത്തിക സഹായം നല്‍കി. എന്നാല്‍ ഇത് കുറഞ്ഞ് പോയെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ കാസര്‍കോട് ഭീമനടിയിലെ സാവിയര്‍ കുഞ്ഞിമോന്‍ എന്ന മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ വൈദികന്റെ വലതു കൈയ്ക്കും, വയറിനും കുത്തേറ്റു. ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    

Similar News