അപ്പാനി ശരത്ത് വീണ്ടും അരങ്ങില്‍; 'തുടരണമീ വിജയഗാഥ' അവതരിപ്പിച്ചു
അപ്പാനി ശരത്ത് വീണ്ടും അരങ്ങില്‍
കൊച്ചി: നടന്‍ അപ്പാനി ശരത്ത് വീണ്ടും അരങ്ങില്‍ എത്തി , താരം പ്രധാന കഥാപാത്രമായി അഭിനയിച്ച 'തുടരണമീ വിജയഗാഥ' അവതരിപ്പിച്ചു. കേരളീയ പുരോഗമന മുന്നേറ്റങ്ങളുടെ ചരിത്ര സാക്ഷ്യവും പുതുകാല വികസനവും ആവിഷ്‌കരിക്കുന്ന 'തുടരണമീ വിജയഗാഥ' അവതരണത്തിന്റെ പോസ്റ്റര്‍ ചലച്ചിത്ര സംവിധായകന്‍ ടി.വി. ചന്ദ്രന്‍, ഡോ. പ്രമോദ് പയ്യന്നൂരിന്റെയും അഭിനേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കവയിത്രി റോസ് മേരിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
കണ്ണൂര്‍ ധര്‍മ്മടത്ത് ഒരുക്കിയ മെഗാ ഇവന്റിലാണ് ചലച്ചിത്ര-നാടക, നൃത്ത, സംഗീത, കളരി മേഖലകളിലെ പ്രതിഭകള്‍ ഒന്നിക്കുന്ന ദൃശ്യാവതരണം അവതരിപ്പിച്ചത്. 20 മിനുട്ട് ദൈര്‍ഘ്യത്തിലായിരുന്നു അവതരണം. പ്രേക്ഷകര്‍ക്ക് നാടക പ്രയോക്താവും ചലച്ചിത്ര സംവിധായ കനുമായ ഡോ. പ്രമോദ് പയ്യന്നൂരിന്റെ ആശയവും ആവിഷ്‌കാരവും മുന്‍നിര്‍ത്തിയാണ് തുടരണമീ വിജയഗാഥയുടെ ദൃശ്യാവതരണം
നടന്നത്.
നിലമ്പൂര്‍ ആയിഷ, അപ്പാനി ശരത്ത്, സിതാര ബാലകൃഷ്ണന്‍, മധുപാല്‍, സന്തോഷ് കീഴാറ്റൂര്‍, ഇര്‍ഷാദ്, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പ്രൊഫ. അലിയാര്‍, ഗിരിജാ സുരേന്ദ്രന്‍, ഭാഗ്യലക്ഷ്മി, സ്റ്റീനാ രാജ്, ഗുരു പ്രസാദ്, ഗായത്രി വര്‍ഷ, അജിന്‍, ഫിദ, ആദിത്യ തുടങ്ങി അറുപത്തഞ്ചോളം അഭിനേതാക്കള്‍ വേദിയിലെത്തി. തിയേറ്റര്‍ ടെക്സ്റ്റ് രാജ് മോഹന്‍ നീലേശ്വരം, സ്‌ക്രീന്‍ ദൃശ്യ സംയോജനം ശാന്തി കൃഷ്ണ കണ്ണോത്ത്, ഗ്രാഫിക്‌സ് പ്രസാദ് എഡ്വേഡ്. ജിജി കുട്ടന്‍, അനു പ്രവീണ്‍, സുനില്‍ കുടവട്ടൂര്‍, സനൂപ്, സുരേഷ് ചെമ്മനാട്, സൂര്യ ശ്രീകുമാര്‍, ബിജു നാരായണന്‍, അനു നായര്‍, തുടങ്ങിയവര്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഈ ദൃശ്യാനുഭവം ഫിക്ഷന്‍ സെഗ്മെന്റുകളായി നവമാധ്യമങ്ങള്‍ വഴി കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും എത്തും.