മതധ്രുവീകരണത്തിന് വളംവയ്ക്കുന്നു; പേരാമ്പ്രയിലേത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: എല്ലാ മതേതര വോട്ടുകളും യോജിക്കണം എന്ന നയമാണ് യുഡിഎഫിന്റേത്. രാജ്യം ഇന്ന് നേരിടുന്ന വെല്ലിവിളി അകല്‍ച്ചയുടെ മതദ്രൂവികരണത്തിന്റെ രാഷ്ട്രീയമാണ് അതിന് തടയിടണമെങ്കില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചുനിന്നുകൊണ്ട് ജനാധിപത്യ മാര്‍ഗത്തില്‍ നേരിടണമെന്നാണ് യുഡിഎഫ് പറയുന്നത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതിനെ യുഡിഎഫ് തള്ളിക്കളയുന്നില്ല. പേരാമ്പ്രയിലേത് സംഭവിക്കാന്‍ പാടില്ലാത്തത് മതധ്രുവീകരണത്തിന് വളംവയ്ക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് അവിടെ നടന്നിരിക്കുന്നത്.മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മതത്തിന്റെ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.