മലയാളി വിദ്യാര്‍ത്ഥിനിക്ക് അമേരിക്കന്‍ സര്‍വകലാശാലയുടെ അവാര്‍ഡ്; മികച്ച പഠിതാവിനുള്ള പുരസ്‌കാരം അടൂര്‍ തുവയൂര്‍ സ്വദേശിനി അമല ബാബു തോമസിന്
മലയാളി വിദ്യാര്‍ത്ഥിനിക്ക് അമേരിക്കന്‍ സര്‍വകലാശാലയുടെ അവാര്‍ഡ്
അബുദാബി : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോ യൂണിവേഴ്‌സിറ്റിയിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 'ഔട്സ്റ്റാന്‍ഡിങ് സീനിയര്‍ ഫോര്‍ ക്യാമ്പസ് ആന്‍ഡ് കമ്മ്യൂണിറ്റി കോണ്‍ട്രിബൂഷന്‍സ്' അവാര്‍ഡിന് മലയാളി വിദ്യാര്‍ത്ഥി അടൂര്‍ തുവയൂര്‍ സ്വദേശിനി അമല ബാബു തോമസ് അര്‍ഹയായി.
ക്യാമ്പസിലെ വിവിധ സംഘടനകളിലെയും കമ്മ്യൂണിറ്റിയിലെയും പ്രവര്‍ത്തനങ്ങള്‍, നേതൃത്വ മികവ്, സാമൂഹ്യ സേവന തല്‍പരത എന്നിവ കണക്കിലെടുത്താണ് അമലയ്ക്ക് ഈ അവാര്‍ഡ് നല്‍കിയത്.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ തുവയൂര്‍ സ്വദേശികളായ ബാബു കെ തോമസിന്റെയും ലിനി ബാബുവിന്റെയും ഏക മകളായ അമല തുവയൂര്‍ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്‍, മുംബൈ സെന്റ് സേവിയര്‍സ് കോളേജ് എന്നിവടങ്ങളിലെ പഠനത്തിന് ശേഷമാണ് എന്‍വിറോന്‍മെന്റല്‍ എഞ്ചിനീയറിംഗ് (മേജര്‍), പീസ് ആന്‍ഡ് ജസ്റ്റിസ് (മൈനര്‍) പഠനത്തിനായി യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോയില്‍ ചേരുന്നത്. ഡിസംബര്‍ 13 നു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ബിരുദം സ്വീകരിക്കുന്ന ഇവര്‍ അവസാന വര്‍ഷ ഡിഗ്രി പഠനത്തോടൊപ്പം കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് കൂടി ചെയ്യുന്നു.
പഠന - പാഠ്യേതര മേഖലയില്‍ ഒരുപോലെ മികച്ച നിലവാരം പുലര്‍ത്തുന്ന അമല യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോയിലെ പ്രഥമ 'ടവര്‍ ഓഫ് എക്‌സലന്‍സ്' അവര്‍ഡിനും ഈ വര്‍ഷം ഏപ്രിലില്‍ അര്‍ഹയായിരുന്നു.