ടിപ്പർ ലോറിയുടെ പണികൾ പൂർത്തിയാക്കി റോഡ് വശത്ത് ഒതുക്കി; ഡ്രൈവർ എത്തി സ്റ്റാർട്ട് ചെയ്തപ്പോൾ അനക്കമില്ല; പരിശോധനയിൽ ഞെട്ടൽ; തലയിൽ കൈവച്ച് ഉടമ

Update: 2025-05-08 08:21 GMT

തിരുവനന്തപുരം: ടിപ്പർ ലോറിയിൽ നിന്നും ബാറ്ററി മോഷണം പോയി. പാറശാല പരശുവയ്ക്കലിലാണ് സംഭവം നടന്നത്. വാഹനത്തിൻ്റെ ടെസ്റ്റ് പണികൾ പൂർത്തിയാക്കി റോഡ് വശത്ത് ഒതുക്കി ഇട്ടിരിക്കയായിരുന്നു വണ്ടി. അടുത്ത ദിവസം വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബാറ്ററി മോഷണം പോയതായി കാണുന്നത്.

പരശുവയ്ക്കൽ മേലെക്കോണം സ്വദേശിയായ ടിപ്പർ ഡ്രൈവർ ലെനിൽ ആണ് വാഹനത്തിന്റെ ഉടമ. മോഷണം പോയ ബാറ്ററിയ്ക്കായി ഊണും ഉറക്കവും ഇല്ലാതെ ലോറിക്ക് മുന്നിൽ കാത്തിരിക്കുകയാണ് ലെനിലിപ്പോൾ. ഏകദേശം ഇരുപതിനായിരം രൂപയ്ക്ക് മുകളിലാണ് ഈ ബാറ്ററിയുടെ വില വരുന്നത്. ബാറ്ററി മോഷണം പോയ വിവരം ലെനിൻ പാറശാല പോലീസിൻ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News