കറുത്ത കണ്ണട ധരിച്ച്, വളാഞ്ചേരിയിൽ രണ്ട് മാസത്തോളമായി ഭിക്ഷാടനം; അന്ധനാണെന്ന് കരുതി സഹായം നൽകിയിരുന്നത് നിരവധി പേർ; ആളൊഴിഞ്ഞ സ്ഥലത്തെ ആ പ്രവർത്തിയിൽ ഹംസയുടെ കള്ളത്തരം പൊളിഞ്ഞു

Update: 2025-10-20 16:39 GMT

മലപ്പുറം: അന്ധനാണെന്ന് അഭിനയിച്ച് മാസങ്ങളോളം ഭിക്ഷാടനം നടത്തിയ കോട്ടയം സ്വദേശി ഹംസയെ വളാഞ്ചേരിയിൽ നാട്ടുകാർ കൈയ്യോടെ പിടികൂടി. രണ്ട് മാസത്തോളമായി വളാഞ്ചേരിയിൽ ഭിക്ഷാടനം നടത്തി വരികയായിരുന്ന ഇയാളുടെ കള്ളത്തരം കഴിഞ്ഞദിവസമാണ് പുറത്തായത്.

കറുത്ത കണ്ണട ധരിച്ച്, അന്ധനാണെന്ന് പറഞ്ഞാണ് ഇയാൾ ആളുകളിൽ നിന്ന് പണം വാങ്ങിയിരുന്നത്. പലരും ഇയാൾക്ക് സഹായം നൽകിയിരുന്നു. എന്നാൽ, ഭിന്നശേഷിക്കാർക്കായുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് നാട്ടുകാർ അറിയിച്ചപ്പോൾ ഹംസ അത് നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഇയാളെക്കുറിച്ച് സംശയം തോന്നിയത്.

ഇന്നലെ പുലർച്ചെ, ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാൾ പോകുന്നത് ചില നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നിരീക്ഷിച്ചപ്പോഴാണ്, കണ്ണട ഊരിമാറ്റി കയ്യിലുണ്ടായിരുന്ന പണം എണ്ണുന്നത് കണ്ടത്. നാട്ടുകാർ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു.

Tags:    

Similar News