ബൈക്കിൽ ബസ് വന്നിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി; വേദനയോടെ ഉറ്റവർ

Update: 2026-02-20 08:03 GMT

വയനാട്: മീനങ്ങാടി പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു. മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

കഴിഞ്ഞ പതിനാലിന് മീനങ്ങാടി അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മീനങ്ങാടി പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു അഭിഷേക്. ജയന്തിയാണ് അഭിഷേകിന്റെ മാതാവ്. അക്ഷയ് സഹോദരനാണ്. അഭിഷേകിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തിൽ നടക്കും.

Tags:    

Similar News