തമിഴ്‌നാട്ടിൽ നിന്ന് ബേപ്പൂരിലെത്തിയ ബോട്ടിന് എന്തോ പന്തികേട്; പരിശോധനയിൽ കുടുങ്ങി; പിടിച്ചെടുത്തത് തീവ്രത കൂടിയ എൽഇഡി ബൾബുകൾ
By : സ്വന്തം ലേഖകൻ
Update: 2025-11-22 01:59 GMT
കോഴിക്കോട്: തീവ്രത കൂടിയ വെളിച്ച സംവിധാനം ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. തമിഴ്‌നാട് കന്യാകുമാരി സ്വദേശി സഹായ രജീവന്റെ ഉടമസ്ഥതയിലുള്ള 'അമല ഉര്‍പവം മാത' ബോട്ടാണ് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
ഉയര്‍ന്ന തീവ്രതയുള്ള എല്‍ഇഡി ബള്‍ബുകള്‍ ബോട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. നിലവില്‍ കടലില്‍ മത്സ്യബന്ധനത്തിന് 12 വോള്‍ട്ട് ശേഷിയുള്ള ലൈറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതില്‍ കൂടുതല്‍ ശേഷിയുള്ളവ ഉപയോഗിക്കുന്നത് കേന്ദ്ര-സംസ്ഥാന നിയമപ്രകാരം നിയമലംഘനമാണ്.