മദ്യപിക്കാനായി നാലംഗ സംഘമെത്തി; മദ്യപിച്ചശേഷം രണ്ടുപേർ മടങ്ങി; കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം ഡാം റിസർവോയറിൽ കണ്ടെത്തി; പോലീസ് അന്വേഷണം

Update: 2025-07-25 15:39 GMT

തിരുവനന്തപുരം: നെയ്യാർ ഡാം റിസർവോയറിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കട തൂങ്ങാംപറ സ്വദേശി ദുർഗാദാസ്, അമ്പൂരി പൂച്ചമുക്ക് കല്ലുമ്മക്കല്‍ വീട്ടില്‍ അര്‍ജുന്‍ (20) എന്നിവരാണ് മുങ്ങി മരിച്ചത്. അമ്പൂരി പന്തപ്ലാംമൂടിന് സമീപമാണ് യുവാക്കൾ മുങ്ങി മരിച്ചത് .

ഇന്നലെ വൈകുന്നേരമാണ് നാലംഗ സംഘം ഡാം റിസർവോയറിന് സമീപത്തെ പാറയിൽ മദ്യപിക്കാനെത്തിയത്. രണ്ടുപേർ മദ്യപിച്ചശേഷം മടങ്ങി. പിന്നീട് ഇവിടെയെത്തിയ നാട്ടുകാർ രണ്ട് പേരെ കാണാനില്ലെന്ന് മനസ്സിലാക്കി. ഇവരുടെ ചെരുപ്പുകൾ നാട്ടുകാർ കണ്ടെത്തി. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അർധരാത്രിവരെ പരിശോധന നടത്തിയെങ്കിലും വെളിച്ചമില്ലാതായതോടെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി.

പിന്നീട് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ നിന്നും സ്കൂബാടീം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡാം റിസർവോയറിന് സമീപത്തെ പാറയിൽ ഇരുന്ന മദ്യപിച്ച യുവാക്കളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിക്കാനായി ഇവിടെ ഇവർ എത്താറുണ്ടെന്നും സമീപവാസികൾ പറഞ്ഞു.  

Tags:    

Similar News