ഒഴുക്കിൽപ്പെട്ട് കാണാതായത് എട്ട് ദിവസങ്ങൾക്ക് മുമ്പ്; 18കാരൻ്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കുന്നംപറമ്പുകാരൻ സുഗുണേശ്വരൻ
By : സ്വന്തം ലേഖകൻ
Update: 2025-10-26 16:48 GMT
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 18 വയസുകാരൻ്റെ മൃതദേഹം എട്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. മാത്തൂർ കുന്നംപറമ്പ് സ്വദേശി സവിതയുടെ മകൻ സുഗുണേശ്വരനാണ് മരിച്ചത്. കഴിഞ്ഞ 19-ാം തിയതിയാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടത്.
തുടർച്ചയായ തെരച്ചിലിനൊടുവിൽ ഇന്നലെയാണ് പെരിങ്ങോട്ടുകുറിശ്ശി ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം മുതലേ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിവരികയായിരുന്നു.