'ഒന്ന് രണ്ടറ്റം കൂട്ടിമുട്ടിച്ചതാ..'; രാവിലെ തന്നെ അമിത വേഗതയിലെത്തി ബസിന്റെ പരാക്രമം; ബൈക്കിലെത്തിയവർക്ക് പരിക്ക്; മുട്ടൻ പണി കൊടുത്ത് നാട്ടുകാർ

Update: 2025-08-13 13:29 GMT

പാലക്കാട്‌: അമിത വേഗതയിൽ എത്തിയ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രിക‍ര്‍ക്ക് പരിക്ക് പറ്റി. പട്ടാമ്പിയിലാണ് സംഭവം നടന്നത്. പാലക്കാട്‌ പട്ടാമ്പി കൊപ്പം-പുലാമന്തോൾ റോഡിലാണ് അപകടം നടന്നത്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. രാവിലെ 11:30 മണിയോടെയായിരുന്നു സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച ഒരു കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു. ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതോടെ പ്രകോപിതരായ നാട്ടുകാർ ബസ് തടഞ്ഞു നിർത്തുകയും ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

Tags:    

Similar News