കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരം; യാത്രക്കാർക്ക് നിസാര പരിക്ക്; സംഭവം കൊല്ലത്ത്

Update: 2025-02-07 13:38 GMT

കൊല്ലം: കെഎസ്ആർടിസി ബസും കാലി സിലിണ്ടറുകളുമായി എത്തിയ ഭാരത് പെട്രോളിയത്തിൻ്റെ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കൊല്ലം തെൻമല ഉറുകുന്നിലാണ് സംഭവം നടന്നത്. തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്ക് പറ്റി. സീറ്റിനോട് ചേർന്ന ഡോർ ഇളകി ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിലെ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News