നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി വൻ അപകടം; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോഴിക്കോട്

Update: 2025-05-24 15:28 GMT

കോഴിക്കോട്: നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി വൻ അപകടം. ദേശീയപാതയില്‍ കൊയിലാണ്ടി തിക്കോടി പാലൂരിലാണ് സംഭവം നടന്നത്. പാലൂര്‍ ജൂമാ മസ്ജിദിന് സമീപം ശനിയാഴ്ച വൈകുന്നേം നാലുമണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കിംഗ് ലെയര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് സര്‍വീസ് റോഡില്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി താല്‍ക്കാലിമായി നിര്‍മ്മിച്ച കോൺക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. യാത്രക്കാരായ ഏഴുപേര്‍ക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Tags:    

Similar News