വാങ്ങിയ ലോട്ടറിയുടെ ബാക്കി പണം നല്‍കാന്‍ വൈകി; അര്‍ബുദ രോഗിയായ കച്ചവടക്കാരന് ക്രൂരമര്‍ദനം

വാങ്ങിയ ലോട്ടറിയുടെ ബാക്കി പണം നല്‍കാന്‍ വൈകി; അര്‍ബുദ രോഗിയായ കച്ചവടക്കാരന് ക്രൂരമര്‍ദനം

Update: 2024-10-21 04:35 GMT

തിരുവനന്തപുരം: വാങ്ങിയ ലോട്ടറിയുടെ ബാക്കി പണം നല്കാന്‍ വൈകിയതിനെ തുടര്‍ന്ന് അര്‍ബുദ രോഗിയായ കച്ചവടക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനില്‍കുമാറിനാണ് പരിക്കേറ്റത്. രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു.

വെങ്ങാനൂര്‍ ചാവടി നട ആര്യാഹൗസില്‍ പ്രമോദിനെ(47) ആണ് പൂന്തുറ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നല്‍കാന്‍ വൈകിയെന്നാരോപിച്ചാണ് കല്ലെടുത്ത് പ്രമോദ് അനില്‍കുമാറിന്റെ തലക്കടിക്കുകയായിരുന്നുവെന്ന് പൂന്തുറ എസ്.ഐ. വി.സുനില്‍ പറഞ്ഞു.

Tags:    

Similar News