മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാക്കൾ; ആർക്കും പരിക്കില്ല

Update: 2025-02-09 06:52 GMT

മലപ്പുറം: എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീപടർന്ന് പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. മാറഞ്ചേരി പനമ്പാട് സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

അതേസമയം, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.

Tags:    

Similar News