കൊല്ലത്ത് ഒരു സംഘം കാർ തടഞ്ഞുനിർത്തി തീയിട്ടു; യുവാവിനെ മർദ്ദിച്ചു; കേസെടുത്ത് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-08-03 10:52 GMT
കൊല്ലം: പരവൂർ പൂതക്കുളത്ത് കാർ തടഞ്ഞു നിർത്തി തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വർക്കല പാളയംകുന്ന് സ്വദേശി കണ്ണനും സുഹൃത്ത് ആദർശും സഞ്ചരിച്ച കാറാണ് ഒരു സംഘവും തടഞ്ഞു നിർത്തിയത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. അക്രമത്തിൽ കണ്ണന് പരിക്കേറ്റു. പൂതക്കുളം സ്വദേശി ശംഭുവിന്‍റെ നേതൃത്വത്തിലാണ് അക്രമമെന്നാണ് പരാതി. സംഭവത്തിൽ കേസെടുത്ത് പരവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.