ആറാംക്ലാസ് വിദ്യാര്‍ഥിയുടെ വയറ്റില്‍ ചൂരല് കൊണ്ട് അടിച്ച് അധ്യാപകന്‍; രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പോലിസ്

ആറാംക്ലാസ് വിദ്യാര്‍ഥിയുടെ വയറ്റില്‍ ചൂരല് കൊണ്ട് അടിച്ച് അധ്യാപകന്‍; കേസെടുത്ത് പോലിസ്

Update: 2024-11-07 04:09 GMT

മതിലകം: ആറാംക്ലാസ് വിദ്യാര്‍ഥിയുടെ വയറ്റില്‍ ചൂരല് കൊണ്ട് അടിച്ച് അധ്യാപകനെതിരെ പോലിസ് കേസെടുത്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ വീട്ടുകാര്‍ പരാതി നല്‍കുക ആയിരുന്നു. മതിലകം സെയ്ന്റ് ജോസഫ്‌സ് സ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പള്ളിവളവ് സ്വദേശിയായ കെ.ജെ. ആന്റണി എന്ന അധ്യാപകന്റെ പേരില്‍ കേസെടുത്തു. പടിയൂര്‍ സ്വദേശിയായ കുട്ടിക്കാണ് മര്‍ദനമേറ്റത്. കുട്ടിയുടെ വയറിന്റെ ഭാഗത്ത് അടിയേറ്റ പാടുണ്ട്.

ക്ലാസില്‍ പിറകിലിരുന്നു സംസാരിച്ച മറ്റൊരു കുട്ടിയെയാണ് അധ്യാപകന്‍ ആദ്യം അടിച്ചത്. ഈ കുട്ടിയെ നോക്കി ചിരിക്കുന്നതുകണ്ട് പ്രകോപിതനായാണ് രണ്ടാമത്തെ കുട്ടിയെ മര്‍ദിച്ചതെന്നാണ് പരാതിയിലുള്ളത്. മുന്‍പും അധ്യാപകനില്‍നിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. പലതവണ അധ്യാപകനെ താക്കീത് ചെയ്തിരുന്നതായും സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്ക് പരാതി നല്‍കുമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

Tags:    

Similar News