ഗുരുവിനെ മതസന്യാസിയാക്കാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം; അല്ലെങ്കില്‍ ഓണമടക്കം നഷ്ടപ്പെടും: മുഖ്യമന്ത്രി
അല്ലെങ്കില്‍ ഓണമടക്കം നഷ്ടപ്പെടും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേവലം ഒരു മതസന്യാസിയാക്കി ശ്രീനാരായണഗുരുവിനെ അവതരിപ്പിക്കാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാദര്‍ശനങ്ങള്‍ മുന്നോട്ടുവച്ച ഗുരുവിനെ ഹിന്ദുമതനവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാന്‍ വര്‍ഗീയശക്തികള്‍ നടത്തുന്ന ശ്രമത്തിന്റെ ചരിത്രവിരുദ്ധതയെയും മനുഷ്യത്വരാഹിത്യത്തെയും തിരിച്ചറിയാന്‍ കഴിയണമെന്നും ചെമ്പഴന്തിയില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
അന്യമതവിദ്വേഷവും ആക്രമണോത്സുകമായ മതവര്‍ഗീയതയും പ്രചരിപ്പിക്കുന്നവര്‍ ഗുരുവിനെ തങ്ങളുടെ ചേരിയില്‍ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണം. ഗുരുവിന്റെ നേതൃത്വത്തില്‍ കൈവന്ന നവോത്ഥാനത്തിന്റെ മാനവികമൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിച്ച് മുേേന്നാട്ടുകൊണ്ടുപോകുന്നതിന് അന്യമതവിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാല്‍ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചുകൂട.
ശ്രീനാരായണഗുരുവിന്റെ ആദര്‍ശം സംരക്ഷിക്കപ്പെടുന്നതിനായി സമൂഹത്തിലെ ഇടപെടലിന് കൂടുതല്‍ നേതൃത്വം കൊടുക്കാന്‍ ശിവഗിരിമഠത്തിന് കഴിയണം. നാടിന്റെ തനിമ നവോത്ഥാനകാലഘട്ടത്തിനുശേഷം നേടിയെടുത്തതാണ്. ഇന്ന് ഭേദചിന്തയില്ലാതെ സോദരത്വേന കഴിയാന്‍ നമുക്ക് സാധിക്കുന്നു. തൊട്ടുകൂടായ്മയും തീണ്ടലും കണ്ണില്‍പ്പെടാന്‍ പാടില്ലാത്ത അവസ്ഥയുമൊക്കെ ഒരുകാലത്തുണ്ടായിരുന്നു.
ഇതെല്ലാം മാറ്റിമറിക്കാനാണ് ഗുരുവിന്റെ നേതൃത്വത്തില്‍ നവോത്ഥാനനായകര്‍ പോരാടിയത്. അതേറ്റെടുത്താണ് പിന്നീട് കേരളം മുന്നോട്ടുപോയത്. വര്‍ഗീയശക്തികള്‍ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാല്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാകും. ആപത്തിനെതിരെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ ഓണമടക്കം എല്ലാം നഷ്ടപ്പെടും. മതത്തിന്റെ എല്ലാ സാബ്രദായിക അതിരുകളില്‍നിന്നും പുറത്തുകടന്നാണ് ഗുരു മതങ്ങള്‍ക്കതീതമായി മനുഷ്യനെ പ്രതിഷ്ഠിച്ചത്. അവിടെനിന്ന് ഗുരുവിനെ അപഹരിക്കാനാണ് ശ്രമിക്കുന്നത്.
എന്നുവച്ചാല്‍ നാം കൈവരിച്ച മാനവികമൂല്യങ്ങളെല്ലാം അപഹരിക്കപ്പെടുക എന്നാണര്‍ഥം. ഗുരുവിന്റെ ദര്‍ശന തെളിച്ചത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തോല്‍പ്പിച്ചില്ലെങ്കില്‍ വലിയ ആപത്തിലേക്ക് സമൂഹം തള്ളിവിടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.