ശാന്തിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പരിശീലനം; മൂന്നാമത് ബാച്ച് ഒക്ടോബർ 15 ന് ആരംഭിക്കും

Update: 2024-10-09 08:18 GMT

തിരുവനന്തപുരം: ശാന്തിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (SIIT), ITEC നേതൃത്വത്തിൽ നടന്നു വരുന്ന രണ്ടു മാസം ദൈർഘ്യമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Al) അഥവാ നിർമ്മിത ബുദ്ധി പ്രായോഗികമായി ഉപയോഗിക്കുവാൻ പങ്കാളികളെ സഹായിക്കുന്ന പരിശീലന പരിപാടി (AIT) യുടെ രണ്ടാമത് ബാച്ച് വിജയകരമായി പൂർത്തിയാക്കി.

നിർമിത ബുദ്ധിയുടെ(Al ) വിവിധ പരിശീലന കോഴ്സുകളിൽ പതിനായിരങ്ങൾ ഫീസ് നൽകി പഠിച്ചിട്ടും പ്രായോഗികമായി ചെയ്യുവാൻ കഴിയാത്തവർക്ക് ITEC ചെയർമാനും ജനകീയ ശാസ്ത്ര - സാങ്കേതിക വിദഗ്ധനുമായ അഡ്വ. സജു രവീന്ദ്രൻ നൽകുന്ന പരിശീലനം ഏറെ പ്രയോജനപ്രദമെന്ന് എല്ലാ വിദ്യാർത്ഥികളും പറയുന്നു. മൂന്നാമത് ബാച്ച് ഒക്ടോബർ 15 ന് ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാത്രി 8 മുതൽ 9 വരെ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി നടത്തുന്ന SIIT- ITEC പരിശീലന കോഴ്സിൽ പഠിക്കുന്നവർക്ക് ഓഫ് ലൈൻ (നേരിട്ട് ) പഠനത്തിനും അവസരം നൽകുന്നു.

പ്രായ - ലിംഗ- വിദ്യാഭ്യാസ ഭേദങ്ങളില്ലാതെ ഏതൊരു സാധാരണക്കാരനും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ശാസ്ത്രജ്ഞൻമാർക്കും ഈ കോഴ്സ് വളരെ പ്രയോജനപ്രദമായിരിക്കും.

കേരളത്തിൽ നടത്തപ്പെടുന്ന ഗുണമേന്മയുള്ളതും ജനോപകാരപ്രദമായതും ഏറ്റവും കുറഞ്ഞ ഫീസിലും നിർദ്ധനരായവർക്ക് ഫീസില്ലാതെയും പഠിക്കുവാൻ കഴിയുന്ന ഈ കോഴ്സ് എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി വാട്സപ്പിൽ മെസ്സേജ് അയക്കുക 8156980450 (ശാന്തമ്മ ജി. എസ്), 8547830692 (രാം കിരൺ). ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം 9400366017, 9072302707. എൽ. പങ്കജാക്ഷൻ ഡയറക്ടർ, ശാന്തിഗ്രാം & കോഴ്സ് കോ ഓർഡിനേറ്റർ ഫോൺ: 0471- 2269780, 9072302707

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കു www.santhigram.org

Tags:    

Similar News