കിണറ്റിനുള്ളിൽ ഉഗ്ര ശബ്ദം; പിന്നാലെ മിണ്ടാപ്രാണിയുടെ കരച്ചിൽ; ഓടിയെത്തി നോക്കിയപ്പോൾ കണ്ടത് പശുവിനെ; അബദ്ധത്തില്‍ വീണതെന്ന് സംശയം; രക്ഷകരായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം

Update: 2025-04-26 16:56 GMT

കോഴിക്കോട്: കിണറ്റിനുള്ളിൽ വീണുപോയ മിണ്ടാപ്രാണിയെ രക്ഷപ്പെടുത്തി. മേഞ്ഞു നടക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ പശുവിനെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. കോടഞ്ചേരി തെയ്യപ്പാറയില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. ഒന്നര വയസ്സ് പ്രായമുള്ള പശുവാണ് ഇരുപതടി താഴ്ചയും നാലടി വെള്ളവുമുള്ള കിണറ്റില്‍ വീണത്.

വീട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. പിന്നാലെ മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ പെട്ടെന്നു തന്നെ സംഭവസ്ഥലത്ത് എത്തി. ഓഫീസര്‍ ജിഗേഷ് കിണറ്റില്‍ ഇറങ്ങി റെസ്‌ക്യൂ ബെല്‍റ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഒടുവിൽ പശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തു. 

Tags:    

Similar News