ബെംഗളൂരുവിലെ നഴ്‌സിങ് കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കല്‍; ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം തട്ടിയെടുത്തു; ഒപ്പം സ്ത്രീപീഡന പരാതിയും; കേസില്‍ യൂട്യൂബ് വ്‌ളോഗറും, എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ മില്‍ജോ തോമസ് റിമാന്‍ഡില്‍

ബെംഗളൂരുവിലെ നഴ്‌സിങ് കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കല്‍

Update: 2025-05-23 18:07 GMT

കൊച്ചി: ബെംഗളൂരുവിലെ കോളേജില്‍ ഹോട്ടല്‍ മനേജ്‌മെന്റ് / നേഴ്‌സിങ് എന്നി കോഴ്‌സിന് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശിയും എറണാകുളം വളഞ്ഞമ്പലത്തിന് സമീപുള്ള എക്‌സ്പര്‍ട്ട് എഡ്യു ടെക്, അഡ്മിഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മില്‍ജോ തോമസ്സാണ് (33) അറസ്റ്റിലായത്.

എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ ശരത്ത് എന്നിവരുടെ നേതൃത്വത്തിലുളള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യത്. ബാംഗ്ലൂരിലെ പ്രമുഖ നഴ്‌സിങ്ങ് കോളേജുകളില്‍ സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിച്ചെടുത്ത ശേഷം ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാത്ത നഴ്‌സിങ് കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങിച്ചു കൊടുത്ത് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചതായി കേസുണ്ട്.

ഇതിന് പുറമേ ഇയാളുടെ സ്ഥാപനത്തിലെ ജോലിക്കാരായ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതിനും, ഇയാള്‍ക്കെതിരെ പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തിയും ഒരിജിനല്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചു വച്ച കാര്യത്തിനും ഇയാള്‍ക്കെതിരെ സൗത്ത് സ്റ്റേഷനില്‍ കേസുകളുണ്ട്. ഇയാള്‍ ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം വാങ്ങിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. സമാന രീതിയില്‍ പത്തോളം പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News