ബാറില്‍ വച്ച് എടിഎം പിന്‍ തന്ത്രത്തില്‍ മനസ്സിലാക്കി; ലോഡ്ജില്‍ ഉറങ്ങി കിടന്ന യുവാവിന്റെ എ.ടി.എം കാര്‍ഡ് കൈക്കലാക്കി ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു; കേസില്‍ സുഹൃത്തുക്കള്‍ റിമാന്‍ഡില്‍

യുവാവിന്റെ എ.ടി.എം കാര്‍ഡ് കൈക്കലാക്കി ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സുഹൃത്തുക്കള്‍ റിമാന്‍ഡില്‍

Update: 2025-09-10 17:06 GMT

കണ്ണൂര്‍: ഉറങ്ങിക്കിടന്ന യുവാവിന്റെ മുറിയിലെത്തി എ.ടി.എം കാര്‍ഡ് കൈക്കലാക്കി ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ സുഹൃത്തുക്കള്‍ റിമാന്‍ഡില്‍. തൃശൂര്‍ മടക്കത്തറ സ്വദേശി അരുണ്‍ സുനില്‍ (25) കണ്ണൂര്‍ താണ സ്വദേശി സഫാദ് (30) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടിയത്. ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ജൂലൈ 29 ന് രാത്രി ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരളശേരി സ്വദേശി ആഷിഖിന്റെ പണമാണ് പ്രതികള്‍ തട്ടിയെടുത്തത്. കണ്ണൂരിലെ ബാറില്‍ നിന്നും സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയില്‍ പ്രതികള്‍ യുവാവിന്റെ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ തന്ത്രപരമായി മനസിലാക്കിയിരുന്നു.

തുടര്‍ന്ന് പ്രതികള്‍ കണ്ണൂരിലെ പി.വി. എസ് ബാറിനടുത്തെ ലോഡ്ജില്‍ നിന്നും യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് 15 തവണകളായി യുവാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു. ഫോണിലേക്ക് പണം പിന്‍വലിച്ച സന്ദേശങ്ങള്‍ എത്തിയതോടെയാണ് ആഷിഖ് വിവരം അറിഞ്ഞത്. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്.

Tags:    

Similar News