കായലോരത്ത് ആളില്ലാത്ത വള്ളം; പരിശോധനയിൽ കണ്ടൽകാട്ടിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹം പനങ്ങാട് കാണാതായ യുവാവിന്റേത്
By : സ്വന്തം ലേഖകൻ
Update: 2026-01-29 14:50 GMT
കൊച്ചി: പനങ്ങാട് നിന്ന് കാണാതായ യുവാവിനെ കണ്ടൽക്കാട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് ഇക്കാശ്ശേരിൽ റോഷിൻ തോമസിനെ (33) ആണ് കുഫോസ് ക്യാംപസിന് സമീപത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാംപസിലെ ജീവനക്കാർ കായലോരത്ത് ആളില്ലാത്ത നിലയിൽ ഒരു വള്ളം കിടക്കുന്നത് കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പനങ്ങാട് ചെറ്റകാലിൽ സുനുവിന്റെ വള്ളവുമായാണ് റോഷിൻ പോയിരുന്നത്. കഴിഞ്ഞ മാസം 26-ാം തീയതി മുതൽ റോഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പനങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് മൊഴിയെടുത്തു കൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയ വിവരമറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.