ദോശ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ദോശ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

Update: 2025-07-05 11:17 GMT

കണ്ണൂര്‍: കുഞ്ഞിമംഗലത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി(60)യാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ ഏഴിന് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അപകടം. ദോശ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി. രാവിലെ ഏഴോടെയാണ് സംഭവം.

ഭക്ഷണം കഴിക്കുന്നതിനിടെ, ശ്വാസംമുട്ടലും അസ്വസ്ഥതകളും കണ്ട് ബന്ധുക്കള്‍ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവുമായി അകന്നു കഴിയുന്ന കമലാക്ഷി കുറച്ചുനാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മകള്‍:സൗമ്യ. മരുമകന്‍: പി.കെ.പ്രേമന്‍. സഹോദരങ്ങള്‍: കാര്‍ത്യായനി, ബാബു

Tags:    

Similar News