തേങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണു; തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്
കോഴിക്കോട്: തേങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പൂനൂര്‍ കാന്തപുരം കൊളങ്ങരാം പൊയില്‍ അബ്ദുല്‍ മജീദ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കരുവാറ്റ അപ്പടംകണ്ടി സലാമിന്റെ പുരയിടത്തിലെ തെങ്ങില്‍ കയറുമ്പോഴാണ് അപകടമുണ്ടായത്.
താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മജീദിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുപത് വര്‍ഷത്തിലേറെയായി തെങ്ങുകയറ്റ തൊഴിലാളിയാണ് അബ്ദുല്‍ മജീദ്. മറിയമാണ് മാതാവ്. ഭാര്യ: സാജിദ (മണല്‍വയല്‍). മക്കള്‍: ഫാത്തിമ ഫിദ, സഹ്ല ജാസ്മിന്‍, ആയിഷ മിന്നത്ത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.