കായിക സംഘടനകള്‍ക്കിടയിലെ തമ്മിലടി രൂക്ഷം; ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനെ മാറ്റി സര്‍ക്കാര്‍

Update: 2025-02-23 00:46 GMT

തിരുവനന്തപുരം: കായിക സംഘടനകള്‍ക്കിടയിലെ തമ്മിലടി രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എസ് എസ് സുധീറിനെ മാറ്റി. കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാറിന്റെ അനുയായി ആണ് എസ് എസ് സുധീര്‍. ഈ വിഷയത്തില്‍ നാളെ ഒളിമ്പിക് അസോസിയേഷന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കായിക മന്ത്രിയുടെ ഒത്തുകളി പരാമര്‍ശത്തിനെതിരെ ഹാന്‍ഡ് ബാള്‍ താരങ്ങള്‍ നടത്തിയ സമരത്തെ പിന്തുണച്ച സുധീറിനെതിരെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീറിനെ മാറ്റിയത്.

സുധീറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് കായിക മന്ത്രിയുടെ പ്രതികാര നടപടിയാണെന്നാണ് ഒളിമ്പിക് അസോസിയേഷന്റെ നിലപാട്.

Tags:    

Similar News