കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി; 12 വയസ്സുകാരനായ വിദ്യാര്‍ഥിക്ക് രക്ഷകരായി ജില്ലാ ട്രോമാകെയര്‍; സംഭവം മലപ്പുറത്ത്

Update: 2025-09-08 17:11 GMT

മലപ്പുറം: കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി അവശനിലയിലായ 12 വയസ്സുകാരനെ രക്ഷിച്ച് ജില്ലാ ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ. പന്തല്ലൂർ കിഴക്കുംപറമ്പ് സ്വദേശിയായ ഫൈസലിനാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഇട്ടു നോക്കിയപ്പോഴാണ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയത്.

തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് ബെൽറ്റ് മുറിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കടുത്ത വേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ പാണ്ടിക്കാട് ട്രോമാകെയർ യൂനിറ്റിൽ എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ, ട്രോമാകെയർ വളണ്ടിയർമാർ അതിവിദഗ്ധമായി ബെൽറ്റ് മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.

കൈവിരലുകളിലോ മറ്റോ സമാനരീതിയിൽ എന്തെങ്കിലും കുടുങ്ങുന്ന സാഹചര്യങ്ങളിൽ ട്രോമാകെയർ പ്രവർത്തകർ ഇതുവരെ 118 ഓളം ആളുകളെ രക്ഷിച്ചിട്ടുണ്ട്. ടീം ലീഡർ മുജിബിന്റെ നേതൃത്വത്തിൽ സക്കീർ കാരായ, ഹനീഫ കിഴക്കുംപറമ്പ്, ബഷീർ മുർഖൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. 

Tags:    

Similar News