ഏത് കല്യാണ വീട്ടിലും കാണുന്ന തരം നിസാര തര്‍ക്കങ്ങളാണ് വിഴിഞ്ഞം ഉദ്ഘാടനത്തെ ചൊല്ലിയും നടക്കുന്നതെന്ന് ദിവ്യ എസ് അയ്യര്‍; പരിഹസിച്ചു സോഷ്യല്‍ മീഡിയ

നിസാര തര്‍ക്കങ്ങളാണ് വിഴിഞ്ഞം ഉദ്ഘാടനത്തെ ചൊല്ലിയും നടക്കുന്നതെന്ന് ദിവ്യ എസ് അയ്യര്‍

Update: 2025-05-02 06:13 GMT

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമീഷനിങ്ങുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് വിഴിഞ്ഞം തുറമുഖം എം.ഡി ദിവ്യ എസ്. അയ്യര്‍.

ഏത് കല്യാണ വീട്ടിലും കാണുന്ന തരം നിസാര തര്‍ക്കങ്ങളാണ് അവയെല്ലാമെന്നാണ് ദിവ്യ എസ്.അയ്യരുടെ പ്രതികരണം. തുറമുഖത്തിന്റെ ക്രെഡിറ്റ് ആര്‍ക്കെന്നത് സംബന്ധിച്ച് മുന്നണികള്‍ തമ്മില്‍ മത്സരിക്കുന്നതിനിടെയാണ് പ്രതികരണം. വിഴിഞ്ഞം ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ക്രെഡിറ്റിനായി മത്സരിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആക്ഷേപം.

അതേസമയം, തുറമുഖം യാഥാര്‍ത്ഥ്യമായതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ദിവ്യ പ്രതികരിച്ചു. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും അവര്‍ പറഞ്ഞു. ഒരോ മലയാളിക്കും ഇത്രയും വലിയ വികസന പദ്ധതിക്ക് സാക്ഷ്യം വഹിക്കാനാവുന്നത് തന്നെ വലിയ കാര്യമാണെന്നും 2028 ആകുമ്പോഴേക്കും വിഴിഞ്ഞത്തെ സ്വകാര്യ നിക്ഷേപം 10000 കോടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിവ്യ എസ്.അയ്യര്‍ വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയില്‍ ദിവ്യ എസ് അയ്യരെ പരിസഹിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തുവന്നു.

Tags:    

Similar News