ബീച്ചിൽ കാറ്റ് കൊള്ളാനെത്തിയ സഞ്ചാരികൾ; പെട്ടെന്ന് കടലിൽ അസാധാരണ കാഴ്ച; ശക്തമായ തിരയിൽ കരയിലേക്ക് ഇരച്ചുകയറി അതിഥി; ഒട്ടും പതറാതെ കണ്ടുനിന്നവർ ചെയ്തത്
By : സ്വന്തം ലേഖകൻ
Update: 2026-01-22 09:41 GMT
തിരുവനന്തപുരം: വർക്കല ബീച്ചിലെ രണ്ടിടങ്ങളിലായി കരയ്ക്കടിഞ്ഞ രണ്ട് ഡോൾഫിനുകളെ മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും വിദേശ വിനോദസഞ്ചാരികളും ചേർന്ന് വിജയകരമായി കടലിലേക്ക് തിരികെ വിട്ടു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് തിരുവമ്പാടി, ഓടയം ബീച്ചുകളിൽ ഈ സംഭവം നടന്നത്.
ആദ്യമായി തിരുവമ്പാടി ബീച്ചിൽ കരയ്ക്കടിഞ്ഞ ഡോൾഫിനെയാണ് കടലിലേക്ക് തിരികെ വിട്ടത്. പിന്നീട് ഓടയം ബീച്ചിൽ കണ്ടെത്തിയ രണ്ടാമത്തെ ഡോൾഫിന് ചെറിയ പരിക്കുകളുണ്ടായിരുന്നെങ്കിലും അതിനെയും രക്ഷാപ്രവർത്തകർ വിജയകരമായി കടലിലേക്ക് ഒഴുക്കിവിട്ടു.
കടലിൽ അകപ്പെട്ട ജീവികളെ രക്ഷിക്കാൻ പ്രാദേശിക സമൂഹവും വിനോദസഞ്ചാരികളും ചേർന്നുള്ള കൂട്ടായ പരിശ്രമം സമുദ്രജീവി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.