നാല് ദിവസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്‌മെന്റ് റെയ്ഡ്

ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്‌മെന്റ് റെയ്ഡ്

Update: 2024-09-06 17:38 GMT

തൃശ്ശൂര്‍: നാല് ദിവസം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന സിപിഐ നേതാവിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തുന്നു. മുള്ളൂര്‍ക്കരയിലെ വിജേഷ് അള്ളന്നൂരിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. സ്വര്‍ണ്ണ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് വിജേഷ് അള്ളന്നൂര്‍.

സിപിഐയുടെ ലോക്കല്‍ സെക്രട്ടറിയായിരുന്നു. ഇദ്ദേഹവും ഒപ്പമുള്ളവരും കഴിഞ്ഞ ദിവസമാണ് എംടി രമേശിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. ഉച്ചക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വിജേഷിന്റെ തൃശ്ശൂര്‍ മനപ്പടിയിലെ തറവാട്ടിലും എസ്എന്‍ നഗറിലെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.

Tags:    

Similar News