ആശുപത്രിയിൽ മരുന്ന് വാങ്ങാനായി പോയ വയോധികയെ കാണാതായി; ഫോൺ സ്വിച്ച് ഓഫ്; വ്യാപക തിരച്ചിൽ; പരാതി നൽകി കുടുംബം; പോലീസ് അന്വേഷണം തുടങ്ങി

Update: 2025-02-18 09:20 GMT

മലപ്പുറം: ആശുപത്രിയിൽ മരുന്ന് വാങ്ങാനായി പോയ വൃദ്ധയെ കാണാതായി. മലപ്പുറം ചുങ്കത്തറയിലാണ് സംഭവം നടന്നത്. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് കാണാതായത്. ഇന്നലെ രാവിലെ ആശുപത്രിയിൽ മരുന്ന് വാങ്ങാനായി പോകുന്നു എന്ന് പറഞ്ഞ് പോയതാണ്.

ശേഷം വയോധികയെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. പിന്നീട് ഇതുവരെ വീട്ടിൽ തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. കുടുംബം നല്‍കിയ പരാതിയിൽ പോത്ത് കല്ല് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News