രാവിലെ മുതൽ വയോധികയെ വീട്ടിൽ കാണാനില്ല; ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ മൃതദേഹം വയലിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-08-25 13:09 GMT

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമ്മൽ ഉമ്മിണിക്കുന്നിലെ കാർത്ത്യായനി (69) ആണ് മരിച്ചത്. സംഭവത്തിൽ കണ്ണപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി തനിച്ച് താമസിക്കുകയായിരുന്നു കാർത്ത്യായനി. കഴിഞ്ഞ ദിവസം രാത്രി വീട്ടിലുണ്ടായിരുന്ന ഇവരെ രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേർന്നുള്ള വയലിൽ മൃതദേഹം കണ്ടെത്തിയത്.

ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണപുരം പൊലീസ് സ്ഥലത്തെത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നും ഹൃദയാഘാതമാവാം മരണകാരണമെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. 

Tags:    

Similar News