എന്തെങ്കിലും നല്ലതിന് ഇവര്‍ സഹായിച്ചിട്ടുണ്ടോ ? പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചത് അവരുടെ ദയനീയാവസ്ഥ കാരണമെന്ന് ഇപി ജയരാജന്‍

Update: 2025-11-01 14:54 GMT

കണ്ണൂര്‍: കേരള നിയമസഭ ബഹിഷ്‌കരിച്ചത് പ്രതിപക്ഷത്തിന്റെ ദയനീയാവസ്ഥയാണ് കാണിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും നല്ലതിന് ഇവര്‍ സഹായിച്ചിട്ടുണ്ടോ പ്രതിപക്ഷത്തിന് കേരളാ വിരുദ്ധ മനോഭാവമാണ്. കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ പ്രതിപക്ഷം ഉറക്കം നടിക്കുകയാണ്. അവര്‍ അവിടെ ഉറങ്ങിപ്പോവുകയേയുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.

ലോക കേരളസഭ എല്‍. ഡി. എഫ് വിളിച്ചു ചേര്‍ത്തപ്പോള്‍ അതിനെ എതിര്‍ത്തവരാണവര്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പറയാനുള്ള വേദിയൊരുക്ക കയല്ലേ സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് അതിനെയും എതിര്‍ക്കുകയല്ലേ യു.ഡി.എഫ് ചെയ്തത്. കെ.എം.സി.സി ഇതില്‍ പലയിടങ്ങളിലും സഹകരിച്ചിട്ടുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ലോക കേരളസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ഷാര്‍ജയില്‍ എഴുപതോളം മലയാളികള്‍ ജയിലില്‍ കിടന്നപ്പോള്‍ അവരെ മോചിപ്പിക്കാന്‍ കഴിഞ്ഞത് ലോക കേരളസഭയില്‍ ഈക്കാര്യം ചര്‍ച്ചയായപ്പോഴാണ്.

അങ്ങനെ സര്‍ക്കാര്‍ അതില്‍ ഇടപ്പെടുന്നത്. ഇപ്പോഴും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ രണ്ട് പ്രളയങ്ങള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ സാലറി ചാലഞ്ച് നടത്തി. നിങ്ങളുടെ ശമ്പളം തരൂ. മാസങ്ങള്‍ക്കകം പലിശയടക്കം മടക്കി തരാമെന്നായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പലരും അതിന് തയ്യാറായി മുന്‍പോട്ടു വന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി ഓരോരുത്തരുടെയും വീടുകളില്‍ പോയി വാങ്ങി പരസ്യമായി കത്തിക്കുകയാണ് ചെയ്തത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവനക്കാരോട് വാങ്ങിയ പണം സര്‍ക്കാര്‍ തിരിച്ചു കൊടുത്തില്ലേയെന്നും ഇ.പി ജയരാജന്‍ ചോദിച്ചു.

Tags:    

Similar News