വണ്ണം കുറയ്ക്കുന്നതിന് യുവതിക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയ; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍: യുവതി പരാതി നല്‍കിയത് ഗുരുതര അണുബാധ ഉണ്ടായതിന് പിന്നാലെ

വണ്ണം കുറയ്ക്കുന്നതിന് യുവതിക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയ; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

Update: 2024-10-03 00:16 GMT

കൊച്ചി: ഡോക്ടറാണെന്ന് ചമഞ്ഞ് യുവതിക്ക് വണ്ണംകുറയ്ക്കുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. പാരിപ്പിള്ളി ചാവര്‍കോട് ചെമ്മരുതി ഭാഗത്ത് സജു ഭവനില്‍ സജു സഞ്ജീവാണ് (27) അറസ്റ്റിലായത്. ഡോക്ടറാണെന്നും കോസ്മറ്റോളജി ചികിത്സയിലും സര്‍ജറിയിലും പ്രാഗല്‍ഭ്യമുണ്ടെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയെ വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.

വണ്ണം കുറയാത്തതിനെ തുടര്‍ന്ന് 2023 ജൂണ്‍ 11ന് യുവതിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാല്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവില്‍ ഗുരുതര അണുബാധയുണ്ടായി. വേദന കടുത്തതോടെ ജീവനുതന്നെ ഭീഷണിയാകുമെന്നുറപ്പായ യുവതി പൊലീസില്‍ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസ് സജുവിനെ അറസ്റ്റു ചെയ്തത്.

Tags:    

Similar News