പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണി വച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു

Update: 2025-06-16 14:03 GMT

ചാരുംമൂട്: ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെണി വച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള (65) ആണ് ദാരുണമായി മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം നടന്നത്.

സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ പുത്തൻചന്ത 9-ാം വാർഡ് ചരുവിളയിൽ ജോൺസണെ നൂറനാട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News