പതിനൊന്നു വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 178 വര്‍ഷം തടവും 10.75 ലക്ഷം രൂപ പിഴയും
മകളെ ബലാത്സംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിനതടവ്
മഞ്ചേരി: മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 178 വര്‍ഷം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പതിനൊന്നു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച അരീക്കോട് സ്വദേശിയായ പിതാവിനെയാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷം തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഒരു മാസം കഠിന തടവും അനുഭവിക്കണം.
2022ലും 2023ലുമായി പിതാവ് മൂന്നു തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ അമ്മയാണ് പോലിസില്‍ പരാതി നല്‍കിയത്. പോക്സോ ആക്ടിലെ മൂന്നു വകുപ്പുകളിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പിലും നാല്‍പതു വര്‍ഷം വീതമാണ് കഠിന തടവ്. രണ്ടു ലക്ഷം വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവും അനുഭവിക്കണം.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി. അരീക്കോട് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എം.അബ്ബാസ് അലിയാണ് കേസ് jജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.
പോക്സോ ആക്ടിലെ 9 എം, 9 എന്‍, ഐപിസി 506 എന്നീ വകുപ്പുകളില്‍ അഞ്ചു വര്‍ഷം വീതം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. കുട്ടിയെ മര്‍ദിച്ചതിന് ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവും ശിക്ഷ വിധിച്ചു.