വെള്ളാപ്പള്ളിയെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം; വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണം: ഫാത്തിമ തഹലിയ

വെള്ളാപ്പള്ളിയെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം

Update: 2025-04-06 08:19 GMT

മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹലിയ. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്ന് ഫാത്തിമ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ബിജെപിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണമെന്നും ഫാത്തിമ തഹലിയ ആവശ്യപ്പെട്ടു.

ഫാത്തിമ തഹലിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം. അയാളുടെ വീടിന് മുമ്പില്‍ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോര്‍ഡെഴുതി വെക്കണം. വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണം. ബിജെപിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം.

Tags:    

Similar News