പടക്കം പൊട്ടിച്ചവർക്ക് എട്ടിന്റെ പണി; ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപ്പൊരി വീണ് തീ ആളിക്കത്തി; പിന്നാലെ കയര്‍ ഫാക്ടറി ഉടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ട്ടം; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: അയല്‍വാസികളുടെ അതിരുകടന്ന ദീപാവലി ആഘോഷം ഒടുവിൽ കലാശിച്ചത് വൻ നഷ്ടത്തിൽ. ദീപാവലി ആഘോഷിച്ചപ്പോള്‍ കയര്‍ ഫാക്ടറി ഉടമയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് മുതലാളിക്ക് ഉണ്ടായിരിക്കുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചു. പിന്നാലെ അത് വന്ന് വീണത് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിലായിരിന്നു. തുടര്‍ന്ന് ചകരിക്ക് പിടിച്ച തീ ആളിക്കത്തിയാണ് ഉടമയ്ക്ക് വൻ നഷ്ട്ടം ഉണ്ടായത്.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ഒടുവിൽ ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
അയല്‍വീട്ടില്‍ താമസിക്കുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ഗോഡൗണിന് സമീപമുള്ള വീട്ടില്‍ വേണുവും കുടുംബവും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടര്‍ന്നതിന് ശേഷമാണ് കണ്ടത്. അപ്പോഴേയ്ക്കും തീ നിയന്ത്രണാതീതമായി പടരുകയും ചെയ്തിരുന്നു.