വാഹന പരിശോധന കണ്ട് കടന്നുകളയാൻ ശ്രമം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാക്കളെ പിടികൂടിയത് സാഹസയികമായി; പരിശോധനയിൽ പിടിച്ചെടുത്തത് നിറതോക്കുകൾ

Update: 2025-04-15 06:59 GMT

കോഴിക്കോട്: നായാട്ടിനായെത്തിയ യുവാക്കളെ നിറതോക്കുകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് സാഹസികമായി. കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ റെനോന്‍(39), ടിബിന്‍(39) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധന നടത്തുകയായിരുന്നു മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ കൂടരഞ്ഞി-കക്കാടംപൊയില്‍ റോഡില്‍ കള്ളിപ്പാറയില്‍ വെച്ചാണ് സംഭവം.

സകൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു റെനോനും ടിബിനും. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ നാരായണന്റെ നിര്‍ദേശ പ്രകാരം വാഹന പരിശോധന നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഷിജി, ഡിജില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമല്‍ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ തിരനിറച്ച തോക്കും അഞ്ച് തിരകളും കണ്ടെത്തുകയായിരുന്നു. ഇവരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം പിടികൂടിയവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News