എക്സൈസുകാര് സുഹൃത്തുക്കളെ പിടിച്ച കൂട്ടത്തില്‍ അവനെയും പിടിച്ചതാണ്; അവന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു; എംഎല്‍എയുടെ മകനെ തനിക്കറിയാം; അയാള്‍ ലഹരി ഉപയോഗിക്കില്ല; പ്രതിഭയുടെ മകന് ക്ലീന്‍ ചിറ്റ് നല്കി ജി സുധാകരന്
By : സ്വന്തം ലേഖകൻ
Update: 2025-04-07 11:30 GMT
ആലപ്പുഴ: കായംകുളം എംഎല്‍എ പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എംഎല്‍എയുടെ മകനെ ന്യായീകരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്. പ്രതിഭയുടെ മകന് നിരപരാധിയാണെന്ന് സുധാകരന് പ്രതികരിച്ചു. ആലപ്പുഴയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുധാകരന്. എക്സൈസുകാര് അവന്റെ സുഹൃത്തുക്കളെ പിടിച്ച കൂട്ടത്തില്‍ അവനെയും പിടിച്ചതാണ്. അവന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു. എംഎല്‍എയുടെ മകനെ തനിക്കറിയാം. അയാള്‍ ലഹരി ഉപയോഗിക്കില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.