രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കഞ്ചാവുമായി യുവാവ് പിടിയില്‍; സംഭവം ആലപ്പുഴയിൽ
By : സ്വന്തം ലേഖകൻ
Update: 2025-07-12 17:01 GMT
ആലപ്പുഴ: കലവൂര്‍ ബസ് സ്റ്റോപ്പിന് സമീപം എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് പീസ് വില്ലയില്‍ അരുൺ സേവ്യർ വർഗീസിനെയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ 1.750 ഗ്രാം കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ഇ കെ അനിൽ, വേണു സി വി, ഷിബു പി ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ വിപിൻ വി ബി, ഗോപി കൃഷ്ണൻ, അരുൺ എ പി, വനിതാ സിവിൽ എക്സൈസ് ഓഫിസര്‍ ജയകുമാരി വി കെ, സിവിൽ എക്സൈസ് ഓഫിസര്‍ ഡ്രൈവർ വർഗീസ് എ ജെ, സൈബർ സെൽ ഉദ്യോഗസ്ഥരായ പ്രമോദ്, അൻഷാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.