രഹസ്യ വിവരത്തിൽ പരിശോധന; അന്യസംസ്ഥാനത്ത് നിന്നും വിൽപ്പനയ്ക്കായി കടത്തിയ കഞ്ചാവുമായി 2 പേര്‍ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-11-01 11:18 GMT
കൊല്ലം: കൊല്ലം അഞ്ചലിൽ കെ.എസ്.ആർ.ടി.സി ബസിലെത്തിയ രണ്ടുപേരിൽ നിന്ന് മൂന്നു കിലോയോളം കഞ്ചാവ് പിടികൂടി. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷെഫീർ എന്നിവരെയാണ് അഞ്ചൽ പോലീസും ഡാൻസാഫ് ടീമും ചേർന്ന് കസ്റ്റഡിയിലെടുത്തത്. വിൽപ്പന ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചതായാണ് പോലീസ് പറയുന്നത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബസിൽ നിന്നിറങ്ങിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് സംഘം ഇവരെ ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിലും ബാഗുകളിലുമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.